Latest Updates

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. ഇന്ന് പവന് 280 രൂപയാണ് കുറവായത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,760 രൂപയാണ്. ഗ്രാമിന് 35 രൂപയുടെ ഇടിവോടെ, ഗ്രാമിന്റെ വില 8,720 രൂപയായി. ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കുറയുന്നത്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. 70,160 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലുമെത്തിയിരുന്നു. നാലുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 70,000 കടന്നത്. വ്യാഴാഴ്ച മാത്രം ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്. അമേരിക്കയില്‍ ട്രംപ് തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ രാജ്യാന്തര തലത്തില്‍ തന്നെയുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Get Newsletter

Advertisement

PREVIOUS Choice